തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ സ്ത്രീകള്‍ക്ക് പ്രായപരിധിയില്ലാതെ പഠിക്കാം
മലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ലാതെ യോഗ്യരായ സ്ത്രീകള്‍ക്കും 35 വയസ്സുവരെയുള്ള പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. കോഴ്‌സുകള്‍: എംഎസ്‌സി പരിസ്ഥിതിപഠനം, എംഎ ഭാഷാശാസ്ത്രം, മലയാളം (സംസ്‌കാര പൈതൃകം),സോഷ്യോളജി, മലയാളം (സാഹിത്യപഠനം), ജേണലിസം, വികസനപഠനവും തദ്ദേശവികസനവും, ചലച്ചിത്രപഠനം, മലയാളം (സാഹിത്യരചന), പരിസ്ഥിതിപഠനം, ചരിത്രപഠനം, താരതമ്യസാഹിത്യ വിവര്‍ത്തനപഠനം. തിരുവനന്തപുരം, എറണാകുളം, തിരൂര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് പ്രവേശനപ്പരീക്ഷാ കേന്ദ്രങ്ങളുണ്ടാവുക. അപേക്ഷകരുടെ എണ്ണം കൂടിയാല്‍ മറ്റു ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2631230, 91880 23237.