ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെ തിരുപ്പതി ക്ഷേത്രം സസ്‌പെന്‍ഡ് ചെയ്തു
അമരാവതി: ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തെന്ന് ആരോപിച്ച് തിരുമല തിരുപ്പതി ക്ഷേത്രത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫിസറായ എ രാജശേഖര്‍ ബാബുവിനെയാണ് ക്ഷേത്ര ട്രസ്റ്റ് സസ്‌പെന്‍ഡ് ചെയ്തത്. എ രാജശേഖര്‍ ബാബു എല്ലാ ഞായറാഴ്ചയും ക്രിസ്ത്യന്‍ ദേവാലയത്തില്‍ പോവാറുണ്ടെന്നും മതപ്രചാരണം നടത്താറുണ്ടെന്നും ട്രസ്റ്റ് ആരോപിച്ചു. ഹിന്ദു ഇതര മതങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഒരു ജീവനക്കാരെയും അനുവദിക്കില്ലെന്നാണ് ട്രസ്റ്റിന്റെ നിലപാട്. നേരത്തെ 18 ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.