ഗസയിലെ കുട്ടികളുടെ കഷ്ടപ്പാടുകളെ പരിഹസിക്കുന്ന ഇസ്രോയേലി ടിക് ടോക്ക് ട്രെന്‍ഡ് , വിമര്‍ശനം(വിഡിയോ)

Update: 2025-03-07 07:03 GMT

ഗസ: ഗസയിലെ കുട്ടികളുടെ കഷ്ടപ്പാടുകളെ പരിഹസിക്കുന്ന ടിക് ടോക്ക് 'പ്രാങ്ക് കോള്‍' ട്രെന്‍ഡിനെതിരേ വ്യാപക വിമര്‍ശനം. മാനുഷിക സംഘടന(വ്യാജം)യുടെ പ്രതിനിധികളാണെന്ന് സ്വയം അവകാശപ്പെട്ട് കൗമാരക്കാര്‍ നടത്തുന്ന പരിപാടിയാണ് പ്രാങ്ക് കോള്‍. ഗസയിലെ കുട്ടികള്‍ക്കായി സംഭാവനകള്‍ അഭ്യര്‍ഥിക്കാന്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമീപിക്കുന്ന വിഡിയോ ആണ് ഇത്.

വ്യാപകമായി പങ്കിട്ട ഒരു വീഡിയോയില്‍, ഒരു ഇസ്രായേലി പെണ്‍കുട്ടി ചിരിച്ചുകൊണ്ട് തന്റെ പിതാവിനോട് ഗസയിലെ കുട്ടികള്‍ക്ക് ദാനം ചെയ്യാന്‍ ആവശ്യപ്പെടുന്നു, അവര്‍ നിരപരാധികളാണെന്നും ഹമാസുമായി ബന്ധമില്ലെന്നും അവള്‍ വിശദീകരിക്കുന്നു. സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനുപകരം, പിതാവ് കോപത്തോടെ പ്രതികരിക്കുന്നു, ഗസയിലെ കുട്ടികള്‍ക്ക് നേരെ അസഭ്യം പറയുകയും മകളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു,

മറ്റൊരു വീഡിയോയില്‍ ഒരു പെണ്‍കുട്ടി തന്റെ പിതാവിനോട് സംഭാവന ചോദിക്കുന്നത് കാണാം, പക്ഷേ പിതാവ് ഗസയിലെ കുട്ടികളെ 'മൃഗങ്ങള്‍' എന്ന് മുദ്രകുത്തുന്നു.

ഗാസയിലെ മാനുഷിക പ്രതിസന്ധിയോടുള്ള സഹാനുഭൂതിയുടെയും സംവേദനക്ഷമതയില്ലായ്മയുടെയും പേരില്‍ ഈ വീഡിയോകള്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Tags: