വയനാട്:വയനാട് പച്ചിലക്കാട് നിന്ന് കാണാതായ ആളെ കണ്ടെത്തി. തോട്ടം തൊഴിലാളിയായ കോടഞ്ചേരി സ്വദേശി ബേബിയെയാണ് കണ്ടെത്തിയത്. ഉച്ചയോടെയാണ് ബോബിയെ കാണാതായത്. കടുവയെ കണ്ടപ്പോള്‍ പേടിച്ച് മാറിയതായിരുന്നു ബേബി. തോട്ടം കാവല്‍ക്കാരനാണ് ഇയാള്‍. വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ബേബിയെ കണ്ടെത്തിയത്.
കടുവയുടെ സാന്നിദ്ധ്യം സ്ഥിരീച്ചതുകൊണ്ടു തന്നെ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് അനാവശ്യ യാത്രകള്‍ ഒിവാക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാരുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നുണ്ട്. പ്രദേശത്തേക്ക് റേഞ്ച് ഓഫീസര്‍ അടക്കമുള്ള ആളുകള്‍ എത്തിയിട്ടുണ്ട്. കടുവയെ കണ്ടാല്‍ വെടിവയ്ക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.