വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

കണിയാമ്പറ്റ ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചു

Update: 2025-12-16 11:45 GMT

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചു. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സമീപത്തുള്ള തോട്ടത്തില്‍ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോള്‍ കടുവയെ കണ്ടെത്തിയിരിക്കുന്നത്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം മേഖലയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. വനംവകുപ്പ് ആര്‍ആര്‍ടി സംഘം പോലിസ് തുടങ്ങിയവര്‍ പ്രദേശത്തുണ്ട്.

Tags: