വയനാട് വീണ്ടും പുലിയുടെ ആക്രമണം; വളര്‍ത്തുമൃഗത്തെ കടിച്ചു കൊന്നു

Update: 2025-05-03 06:22 GMT

വയനാട്: വയനാട് വീണ്ടും പുലിയുടെ ആക്രമണമെന്നു പരാതി. ചീരാലില്‍ പുലി വളര്‍ത്തുമൃഗത്തെ കടിച്ചു കൊന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. വയനാട് ചീരാല്‍ സ്വദേശി രാജേഷ് എന്നയാളുടെ മൂരിക്കുട്ടിയെയാണ് പുലി ആക്രമിച്ചു കൊന്നത്. തൊഴുത്തില്‍ കെട്ടിയിട്ട മൂരികുട്ടിയെ പുലി കടിച്ചു കൊല്ലുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പ്രതിഷേധം ആരംഭിച്ചു. വനം വകുപ്പ് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും പുലി സ്ഥിരം ഈ പ്രദേശത്തുണ്ടാവുന്നതാണെന്നും അവര്‍ക്ക് പുലിയെ പിടിക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. കുറേയേറെ ദിവസമായി ഇത്തരത്തില്‍ പുലി വളര്‍ത്തു മൃഗങ്ങളെആക്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വനം വകുപ്പ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, കൂടു സ്ഥാപിച്ചിട്ടുണ്ടെന്നും എത്രയും വേഗം പുലിയെ പിടികൂടാന്‍ സാധിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




Tags: