കടുവ ആക്രമണം; വയനാട് പുല്‍പ്പള്ളിയില്‍ ഒരാളെ കടിച്ചുകൊന്നു

Update: 2025-12-20 08:53 GMT

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ഒരാളെ കടിച്ചുകൊന്നു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ എന്നയാളാണ് മരിച്ചത്. അല്‍പ്പസമയം മുമ്പാണ് അപകടം. നേരത്തെ പനമരത്ത് കടുവ ഇറങ്ങിയതിനാല്‍ പ്രദേശത്തൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു മുമ്പും പുല്‍പ്പള്ളിയില്‍ ഒരാളെ കടുവ കൊന്നിരുന്നു. അതിനു ശേഷം, നിരവധി പേര്‍ വലിയ തരത്തിലുള്ള പ്രതിഷേധം വനംവകുപ്പിനെതിരേ സംഘടിപ്പിച്ചിരുന്നു.

നിലവില്‍ ഇവിടെ കടുവയുണ്ടോ കടുവ കാടു കയറിയോ എന്ന കാര്യത്തില്‍ വിവരം ലഭ്യമായിട്ടില്ല. നിലവില്‍ വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: