കടുവ ആക്രമണം; മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍, പ്രതിഷേധം

Update: 2025-12-20 10:12 GMT

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ഒരാളെ കടിച്ചുകൊന്ന സംഭവത്തില്‍ വനംവകുപ്പിനെതിരേ വ്യാപക പ്രതിഷേധം. ഇനിയും ഇങ്ങനെ ഒന്നു സംഭവിക്കാന്‍ സമ്മതിക്കില്ലെന്നും അതിന് ഒരു ഉറപ്പു കിട്ടുന്നതുവരെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ എന്ന മാരനാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.

സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.

ശാശ്വതമയുള്ള പരിഹാരം ഉണ്ടാക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ പനമരത്ത് കടുവ ഇറങ്ങിയതിനാല്‍ പ്രദേശത്തൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു മുമ്പും പുല്‍പ്പള്ളിയില്‍ ഒരാളെ കടുവ കൊന്നിരുന്നു. അതിനു ശേഷം, നിരവധി പേര്‍ വലിയ തരത്തിലുള്ള പ്രതിഷേധം വനംവകുപ്പിനെതിരേ സംഘടിപ്പിച്ചിരുന്നു.

Tags: