കാസര്‍ഗോട്: മൂന്നുവയസ്സുകാരന്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചു. ചിറ്റാരിക്കല്‍ കാനാട്ട് രാജീവിന്റെ മകന്‍ ഐഡന്‍ സ്റ്റീവാണ് മരിച്ചത്. കുടുംബസമേതം കര്‍ണാടകയിലെ ഹാസനിലായിരുന്നു താമസം.
തിങ്കളാഴ്ച വൈകിട്ട് ഫഌറ്റിലെ വാട്ടര്‍ ടാങ്കില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.