കണ്ണൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് വീണത്

Update: 2025-12-05 16:19 GMT

കണ്ണൂര്‍: നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മുഹമ്മദ് മാര്‍വാനാണ് മരിച്ചത്. വൈകുന്നേരം അംഗനവാടി വിട്ടതിനുശേഷം വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ വീട്ടുകാരും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുടുംബ വീടിനോട് തൊട്ട് പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ബോധരഹിതനായി കുട്ടിയെ കണ്ടത്. ടാങ്ക് തേപ്പ് കഴിച്ചതിനു ശേഷം ചോര്‍ച്ച പരിശോധിക്കാന്‍ വേണ്ടി നിറയെ വെള്ളം നിറച്ചിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കതിരൂര്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. മാതാവ് ഫാത്തിമ.