മാതാവിന്റെ ഗര്‍ഭകാല ഫോട്ടാഷൂട്ടിനിടെ വാട്ടര്‍ പൂളില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: വാട്ടര്‍ പൂളില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മാതാവിന്റെ ഗര്‍ഭകാല ഫോട്ടാഷൂട്ടിനിടെയാണ് സംഭവം. ഛരണ്‍-സ്വാതി ദമ്പതികളുടെ മകന്‍ ലക്ഷ്മീര്‍ ആണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ വാട്ടര്‍ പൂളില്‍ വീഴുകയായിരുന്നു. എട്ടു മാസം ഗര്‍ഭിണിയാണ് സ്വാതി.
സ്വാതി ഫോട്ടോ എടുക്കുന്ന സമയത്ത് ലക്ഷ്മീര്‍ സമീപത്ത് കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ലക്ഷ്മീര്‍ കാലു തെന്നി പൂളില്‍ വീണു. കുട്ടിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തുകയും ഉടനെ കുട്ടിയെ പുറത്തെടുക്കയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടൊ എന്നതടക്കമുള്ള കാര്യങ്ങളില്‍ പോലിസ് അന്വേഷണം തുടങ്ങി.