ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ്​ മൂന്നുവയസ്സുകാരൻ മരിച്ചു

Update: 2024-05-16 11:07 GMT

റാന്നി: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ശേഖറിന്റെ മകന്‍ ആര്‍. കവിനാണ് മരിച്ചത്. പമ്പാ തുലാപ്പിള്ളി നാറാണത്തോട് മന്ദിരം താഴെവളവില്‍ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ 12 പേരാണ് ഉണ്ടായിരുന്നത്. തിരുവണ്ണാമലയില്‍നിന്ന് കഴിഞ്ഞ ദിവസം വന്നവരാണ് അപകടത്തില്‍പെട്ടത്. പമ്പാ സ്‌റ്റേഷന്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലിസ്, അഗ്‌നിരക്ഷാസേന എന്നിവര്‍ ചേര്‍ന്ന് ഗതാഗതതടസ്സം ഒഴിവാക്കി.

Tags: