എലിവിഷം ഉള്ളില്‍ ചെന്ന മൂന്നു വയസുകാരി മരിച്ചു

Update: 2025-03-15 13:14 GMT

അട്ടപ്പാടി: എലിവിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയില്‍ ലിതിന്‍-ജോമരിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 22നാണ് കുട്ടി വിഷം എടുത്തുകഴിച്ചത്. പേസ്റ്റ് രൂപത്തിലുള്ള വിഷം മിഠായിയാണെന്ന് കരുതി കഴിക്കുകയായിരുന്നു. ബോധരഹിതയായ കുട്ടിയെ ഉടന്‍ കോട്ടത്തറയിലുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അട്ടപ്പാടിയിലേക്ക് എത്തിക്കും.