കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു

Update: 2025-09-30 21:01 GMT

ഇടുക്കി: കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു. നവീകരണപ്രവര്‍ത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. പാറക്കടവിനുസമീപം ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണതോടെ മറ്റുരണ്ടുപേര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഓടയ്ക്കുള്ളില്‍ കുടുങ്ങി. രാത്രി പന്ത്രണ്ടോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.