ഇറാഖിലെ കിര്‍ക്കുക്ക് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം(വീഡിയോ)

Update: 2025-07-01 05:34 GMT

ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ കുര്‍കുക്ക് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം. വിമാനത്താവളത്തിന് അകത്ത് പ്രവര്‍ത്തിക്കുന്ന സൈനികകേന്ദ്രത്തിലേക്ക് മൂന്ന് മിസൈലുകള്‍ എത്തിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച കത്യുഷ മിസൈലുകളാണ് സ്‌ഫോടനം നടത്തിയത്.

രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. ഒരു മിസൈല്‍ കിര്‍ക്കുക്ക് നഗരത്തിലാണ് വീണത്. വിമാനത്താവളത്തിലെ സിവിലിയന്‍ ഭാഗത്തിന് തകരാറില്ലെന്നും സര്‍വീസുകള്‍ പുനരാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.