കണ്ണൂര്‍: കൂത്തുപറമ്പില്‍ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് മൂര്യാടിലെ ഒരു വീട്ടില്‍ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കിഷന്‍ സുനില്‍(23), മുത്തശ്ശി വി കെ റെജി, സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടില്‍ താമസം. കിഷന്‍ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതില്‍ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയായിരുന്നു. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കിഷന്‍ നേരത്തെ പോക്സോ കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കൊച്ചു മകന്‍ മരിച്ച വിഷമത്തില്‍ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. സുനിലാണ് കിഷന്റെ പിതാവ്(പികെഎസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്). മാതാവ്: നിമിഷ. സഹോദരന്‍: അക്ഷയ്(ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, മയ്യില്‍).