യുവാവിനെ വിളിച്ചുവരുത്തി നഗ്നനാക്കി ഹണിട്രാപ്പില്‍ കുടുക്കിയ മൂന്നുപേര്‍ അറസ്റ്റില്‍

Update: 2025-09-08 17:12 GMT

കോഴിക്കോട്: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന (28), ഭര്‍ത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണ് കുന്ദമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ അയാളെ നഗ്‌നനാക്കി ചിത്രങ്ങള്‍ എടുക്കുകയും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ ഒരു ലക്ഷത്തിലധികം രൂപ യുവാവില്‍ നിന്ന് തട്ടിയെടുത്തു.

യുവാവിന്റെ പരാതിയില്‍ നഗരത്തിലുടനീളം പോലിസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മാനാഞ്ചിറ ഭാഗത്തു നിന്ന് പ്രതികളായ മൂന്നുപേരെയും പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.