കണ്ണൂര്‍: മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി ജാബിര്‍-മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് മരിച്ചത്. കുഞ്ഞിനെ കുളിപ്പിക്കാന്‍ കിണറ്റിന്‍കരയിലേക്ക് പോയപ്പോള്‍ കയ്യില്‍ നിന്നും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് കുഞ്ഞിന്റെ മാതാവ് പോലിസിന് നല്‍കിയ മൊഴി.
കുഞ്ഞ് കിണറ്റില്‍ വീണയുടനെതന്നെ വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുഞ്ഞ് അബദ്ധത്തില്‍തന്നെ വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.