മിഷിഗണില്‍ ചെറുവിമാനം തകര്‍ന്നുവീണു; മൂന്നുമരണം

Update: 2025-10-17 06:11 GMT

മിഷിഗണ്‍: ബാത്ത് ടൗണ്‍ഷിപ്പില്‍ ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ക്ലാര്‍ക്ക് റോഡും പീക്കോക്ക് റോഡും ചേരുന്ന സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വിമാനം ആകാശത്ത് നിന്ന് താഴേക്ക് വീഴുന്നതും തുടര്‍ന്ന് കനത്ത പുക ഉയരുന്നതുമാണ് കാണുന്നത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചിട്ടില്ല.

സംഭവസ്ഥലത്ത് മിഷിഗണ്‍ സ്റ്റേറ്റ് പോലിസ്, ബാത്ത് ടൗണ്‍ഷിപ്പ് പോലിസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags: