ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്നുമരണം

Update: 2025-08-20 09:26 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്നുമരണം. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകര്‍ന്നുവീണത്. ഡല്‍ഹിയിലെ ദരിയാ ഗഞ്ചിലാണ് സംഭവം അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉള്‍പ്പെടെയുള്ളവരെ സംഭവം അറിയിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വസ്തുതകള്‍ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലിസ് കൂട്ടിച്ചേര്‍ത്തു.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തകര്‍ച്ചയുടെ കാരണം ഇതുവരെ അറിവായിട്ടില്ല.

ജൂലൈ 12 ന് ഡല്‍ഹിയിലെ വെല്‍ക്കം പരിസരത്ത് അനധികൃതമായി നിര്‍മ്മിച്ച നാലുനില കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം.തകര്‍ച്ചയില്‍ തൊട്ടടുത്തുള്ള കെട്ടിടത്തിനും വ്യാപകമായ നാശനഷ്ടമുണ്ടായി.

Tags: