സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മൂന്നു മരണം, 30 വീടുകള്‍ കത്തിനശിച്ചു

Update: 2026-04-11 11:10 GMT

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ഇന്ദ്രലോക് കോളനിയിലാണ് സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിത്തം വന്‍തോതില്‍ വ്യാപിച്ചു. ഓട് ഉപയോഗിച്ച് നിര്‍മിച്ച ഏകദേശം 30ഓളം വീടുകള്‍ തീയില്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തിനിടെ നിരവധി ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ 24 സിലിണ്ടറുകള്‍ സുരക്ഷിതമായി മാറ്റി. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തി നശിച്ച നിലയിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Tags: