ആറ്റിങ്ങലില്‍ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Update: 2026-01-05 14:41 GMT

തിരുവനന്തപുരം: ആറ്റിങ്ങല്‍ പൂവന്‍പാറ ആറ്റില്‍ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആലംകോട് സ്വദേശി ബിജു ഗോപാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലിസിനെ വിവരം അറിയിക്കുകയും മൃതദേഹം കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

സമീപത്തു കണ്ട ബാഗില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ രേഖകളില്‍ നിന്നും ആലംകോട് മണ്ണൂര്‍ഭാഗം ചരുവിള പുത്തന്‍ വീട്ടില്‍ ബിജു ഗോപാലന്റെ(58) മൃതദേഹമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിജുവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു. ഏകദേശം 20 വര്‍ഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുന്നയാളാണ് ബിജുവെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഭാര്യ മൃതദേഹം തിരിച്ചറിയുകയും ബിജുവാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കേശവന്‍ ഗോപാലന്റേയും ലളിതയുടേയും മകനാണ് ബിജു.