സൈനികവാഹനം മറിഞ്ഞ് മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; അഞ്ചുപേരുടെ നില ഗുരുതരം

Update: 2025-08-07 09:47 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ധംപൂര്‍ ജില്ലയിലെ ബസന്ത്ഗഢില്‍ സൈലിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. മലയോര പ്രദേശത്തേക്ക് പോകുകയായിരുന്ന സിആര്‍പിഎഫ് വാഹനം റോഡില്‍ നിന്ന് തെന്നിമാറി ഒരു കൊക്കയിലേക്ക് മറിഞ്ഞു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

അപകടത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Tags: