വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Update: 2025-06-01 02:04 GMT

വടകര: പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍, വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രദേശത്തെ വായനശാല അടിച്ചു തകര്‍ക്കാനുള്ള ശ്രമം ചോദ്യ ചെയ്തവര്‍ക്കാണ് കുത്തേറ്റതെന്ന് സിപിഎം ആരോപിക്കുന്നു. കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സിപിഎം ആരോപിക്കുന്നുണ്ട്. പ്രദേശത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.