ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയുടെയും രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പെൺകുട്ടികളുമാണു മരിച്ചിരിക്കുന്നത്. മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പോലിസ് പറഞ്ഞു. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ളവ വൈകുമെന്നു റെയിൽവേ അറിയിച്ചു.