ഡല്‍ഹി നിയമസഭയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം

Update: 2026-03-25 09:54 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഇ-മെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.

ഭീഷണി സന്ദേശത്തിനു പിന്നാലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വോഡും പരിശോധന നടത്തി. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Tags: