ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരേ പ്രതിഷേധവുമായി മാന്‍ഹട്ടണില്‍ ആയിരങ്ങള്‍

നെതന്യാഹു യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കെയായിരുന്നു പ്രതിഷേധം

Update: 2024-09-27 08:25 GMT

മാന്‍ഹട്ടണ്‍: ഗസയിലും ലബനാനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങള്‍. സമരക്കാര്‍ മിഡ്ടൗണ്‍ മാന്‍ഹട്ടണിലെ തെരുവിലാണ് ഒത്തുകൂടിയത്. ഫലസ്തീന്‍ അനുകൂല സംഘടനകളായ വിത്തിന്‍ ഔര്‍ ലൈഫ് ടൈം, ജ്യൂയിഷ് വോയിസ് ഫോര്‍ പീപ്പിള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നെതന്യാഹു യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കെയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ഏകദേശം ഒരു ഡസനോളം പ്രതിഷേധക്കാരെ അറസ്റ്റ് പൊലീസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധകാകരോട് സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഇതിനേ തിടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

മ്യൂസിയത്തില്‍ നിന്ന് നഗരമധ്യത്തിലേക്ക് നീങ്ങിയ സംഘം ലോസ് റീജന്‍സി ഹോട്ടലിന് സമീപം പോലീസ് ഉദ്യോഗസ്ഥരുമായി വീണ്ടും ഏറ്റുമുട്ടി. ഹോട്ടില്‍ നെതന്യാഹു ഉണ്ടെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍ അവിടെയെത്തിയത്. 25 പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഉച്ചകഴിഞ്ഞ്, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ബ്രയാന്റ് പാര്‍ക്കിലെ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയുടെ മുന്നില്‍ ഒത്തുകൂടികയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ഒക്ടോബര്‍ 7ലെ ആക്രമണത്തിന് ശേഷം ന്യൂയോര്‍ക്ക് നഗരത്തില്‍ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. നിരവധി വിദ്യാര്‍ഥികളാണ് ഇസ്രായേലിനെതിരേ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. എന്നാല്‍ പ്രതിഷേധക്കാരോട് സമരം നിര്‍ത്തി എത്രയും വേഗം പിന്‍മാറണമെന്നാണ് ഭരണകൂടം ആവശ്യപ്പെടുന്നത്.




Tags: