'സ്വന്തം നാട്ടില്‍ പ്രവാസികളാകുന്നവര്‍': ഗുരുഗ്രാമിലെയും നോയിഡയിലെയും ബംഗാളി വിരുദ്ധ വിവേചനത്തിനെതിരേ ടിഎംസി
നോയിഡ: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റേതേ് ബംഗാളി വിരുദ്ധ വിവേചനമെന്ന്് ടിഎംസി രാജ്യസഭാ എംപിയും കുടിയേറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ സമിറുള്‍ ഇസ് ലാം. ബംഗാളി ഭക്ഷണവിഭവങ്ങളിലെ പ്രധാനഭാഗമായ മല്‍സ്യത്തിന്റെ വില്‍പ്പനയും ഉപഭോഗവും പോലും അധികൃതര്‍ നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ഗുരുഗ്രാമിന് ശേഷം, ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ നോയിഡയാണ് അവരുടെ ഇരയെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറിയെന്നേയുള്ളൂവെന്നും ഇവിടെയും ഒന്നുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നോയിഡയിലെ ബംഗാളി സംസാരിക്കുന്ന സമൂഹം ഭയത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
'20-25 വര്‍ഷമായി അവര്‍ ഈ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നു. ഇന്ന്, ബംഗാളി സംസാരിക്കുന്നവര്‍ മാത്രം അവരെ ബംഗ്ലാദേശികളായി മുദ്രകുത്തുന്ന തരത്തില്‍ വിചിത്രമായ ഒരു അന്തരീക്ഷം ബിജെപി സൃഷ്ടിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മിക്ക ബംഗാളി സെറ്റില്‍മെന്റുകളും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. സ്ഥിതിഗതികള്‍ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഞങ്ങളുടെ ബംഗാളിലെ താമസക്കാരുമായി സംസാരിക്കുകയും ചെയ്തു. എല്ലാ സെറ്റില്‍മെന്റുകളില്‍ നിന്നും, മിക്ക ബംഗാളി കുടിയേറ്റ തൊഴിലാളികളും ഞങ്ങളുടെ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. ജോലിക്കും കുടുംബങ്ങള്‍ക്കും വേണ്ടി താമസിച്ചിരുന്നവര്‍ ഇപ്പോള്‍ ഭയത്തിലും ഉത്കണ്ഠയിലും ജീവിക്കുന്നു , ബംഗാളി സംസാരിക്കുന്നതുകൊണ്ട് മാത്രം ഭയപ്പെടുന്നു്' അദ്ദേഹം എക്സില്‍ പങ്കുവച്ചു.
ഭാഷയുടെയും സാംസ്‌കാരിക രീതികളുടെയും പേരില്‍ താമസക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് പറഞ്ഞ സമിറുള്‍ ഇസ് ലാം, ബംഗാളിയില്‍ സംസാരിച്ചതിന് മാത്രം ആളുകള്‍ എന്തിനാണ് ഇത്രയും ക്രൂരത സഹിക്കേണ്ടതെന്ന് ചോദിച്ചു.
