'നിധിന്റെ മരണത്തിന് കാരണക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം, രോഹിത് ആക്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കണം'; യങ് ഡെമോക്രാറ്റ്സ്
ന്യൂഡല്‍ഹി: ആര്‍ എല്‍ നിധിന്‍ രാജിന്റെ മരണത്തിന് കാരണക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യങ് ഡെമോക്രാറ്റ്‌സ് ജോയിന്‍ കണ്‍വീനര്‍ കെ എ മുഹമ്മദ് ഷമീര്‍. ആര്‍ എല്‍ നിധിന്‍ രാജിന്റെ മരണം ഏറെ വേദനയുണ്ടാക്കുന്നതാണ്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ നിധിന്‍ അധ്യാപകരുടെ വംശീയ-ജാതി അധിക്ഷേപത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. ജാതി-മത-വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും പ്രത്യേകം തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് നിധിന്റെ ആത്മഹത്യ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ജില്ലയില്‍ മിഹിര്‍ എന്ന വിദ്യാര്‍ഥി അവന്റെ തൊലി നിറത്തിന്റെ പേരില്‍ സുഹൃത്തുക്കളില്‍ നിന്ന് നേരിട്ട രൂക്ഷമായ അധിക്ഷേപം മൂലം ആത്മഹത്യ ചെയ്തിരുന്നു.
തരവും തക്കവും നോക്കി പുറത്തെടുക്കാന്‍ പാകത്തിന് വംശീയ-വര്‍ഗീയ-ജാതിയതയുമായി വിദ്വേഷികള്‍ എല്ലായിടത്തും വിശിഷ്യാ കേരളത്തിന്റെ ഉന്നത കലാലയങ്ങളിലും ഉണ്ടെന്ന ബോധ്യം നമുക്ക് നല്ലതാണ്. ജീവിതത്തിന്റെ നിലവാരം മാറുന്നതിനു അനുസരിച്ചു സ്വത്വബോധവും ഉപേക്ഷിക്കാം എന്ന് കരുതാന്‍ ഇതൊന്നും നമ്മെ അനുവദിക്കാന്‍ പാടില്ല. നിധിന്റെ മരണത്തിനു കാരണക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം. രോഹിത് ആക്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കണം.