ഹംസ ചളവറ
പാലക്കാട്: ഒരുമിച്ച് പിറന്ന നാലു പേരും ഇനി ഒരുമിച്ച് സ്‌കൂളിലേക്ക്. പാലക്കാട് ജില്ലയിലെ ചെറുപുളശേരി ചളവറ കുന്നത്ത് വീട്ടില്‍ നിന്നുമാണ് ഈ സന്തോഷം. ഈ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തങ്ങളുടെ നാലു കണ്‍മണികളെയും സ്‌കൂളിലേക്കു പറഞ്ഞയക്കാനുള്ള തയ്യാറെടുപ്പിലാണ് ചെറുപുളശേരി ചളവറ കുന്നത്ത് സ്വദേശികളായ മുബീന-മുഹമ്മദ് മുസ്തഫ ദമ്പതികള്‍.
ക്രസന്റ് പബ്ലിക് സ്‌കൂള്‍ ചളവറയിലാണ് അയാന്‍ ആദം, അസാന്‍ ആദം, ഐസിന്‍ ആദം, അസ്‌വിന്‍ ആദം എന്നിവര്‍ അധ്യയനം കുറിക്കുന്നത്. രണ്ടു പേര്‍ക്ക് എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെ പഠനം സൗജന്യമായി നല്‍കുമെന്നാണ് വിവരം.
മുബീന-മുസ്തഫ ദമ്പതികളുടെ ആദ്യപ്രസവത്തിലാണ് ഇവര്‍ക്ക് നാലു കുട്ടികള്‍ ജനിക്കുന്നത്. 2021 ജനുവരിയിലായിരുന്നു പ്രസവം. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ തന്നെ നാലു കുഞ്ഞുങ്ങള്‍ ഉണ്ടന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലായിരുന്നു പ്രസവം.
