ഇത് തനിക്കെതിരേയുള്ള ക്രിമിനല്‍ പോലിസിന്റെ ഗൂഡാലോചനയായിരുന്നു, ഒടുവില്‍ കള്ളകഥ പൊളിഞ്ഞു: ദിലീപ്
കൊച്ചി: കേസ് തനിക്കെതിരേ മാത്രമുള്ള ഗൂഡാലോചനയായിരുന്നെന്ന് നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപ്. 'മഞ്ജു പറഞ്ഞ ഒരു പ്രതികരണത്തില്‍ നിന്നാണ് കേസ് തുടങ്ങിയത്. ദൈവത്തിന് നന്ദി പറയുന്നു. എല്ലാം ക്രിമിനല്‍ പോലിസിന്റെ കള്ളകഥയായിരുന്നു. ഇന്ന് പോലിസ് ഉണ്ടാക്കിയ കള്ളകഥ കോടതിയില്‍ തകര്‍ന്നടിഞ്ഞു. എന്റെ കൂടെ നിന്നവര്‍ക്കുവേണ്ടി നന്ദി പറയുന്നു. ഒന്‍പതു വേണ്ടി എനിക്കൊപ്പം നിന്ന പ്രിയപ്പെട്ട വക്കീല്‍, രാമന്‍പിള്ള എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്നെ പിന്തുണച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും ഞാന്‍ നന്ദി പറയുന്നു' ദിലീപ് പറഞ്ഞു.