ചെന്നൈ: അമിത്ഷായെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ഉദയനിധി സ്റ്റാലിന്‍ ഏറ്റവും വലിയ അപകടകാരിയെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. തമിഴ് ജനതയുടെ മനസിലിടം പിടിക്കാന്‍ ബിജെപി വിചാരിച്ചാല്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ധാര്‍ഷ്ട്യത്തോടെ സമീപിക്കുന്ന ഏതൊരു രാഷ്ട്രീയ ശക്തിയെയും സംസ്ഥാനം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം തമിഴ്നാടായിരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'ഇത് തമിഴ്നാടാണ്. നിങ്ങള്‍ക്ക് ഞങ്ങളുടെ സ്വഭാവം മനസ്സിലാകുന്നില്ല. നിങ്ങള്‍ സ്‌നേഹത്തോടെ വന്നാല്‍ ഞങ്ങള്‍ നിങ്ങളെ ആലിംഗനം ചെയ്യും. നിങ്ങള്‍ അഹങ്കാരത്തോടെ വന്നാല്‍ ഞങ്ങള്‍ കുമ്പിടില്ല. ഞങ്ങള്‍ നിങ്ങളെ നേരിട്ട് നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്യും,' തിരുവണ്ണാമല ജില്ലയില്‍ പാര്‍ട്ടിയുടെ യൂത്ത് വിംഗ് നോര്‍ത്ത് സോണ്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു.
'ഈ ശക്തികള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ പഞ്ചസാര പുരട്ടിയ നുണകളും പിന്തിരിപ്പന്‍ ആശയങ്ങളും പ്രചരിപ്പിക്കുകയാണ്. അവരെ ചെറുക്കേണ്ടത് നമ്മുടെ കടമയാണ്,' ഡിഎംകെയുടെ പ്രത്യയശാസ്ത്രം ബിജെപിയുടെ രാഷ്ട്രീയത്തിനുള്ള മറുമരുന്നായി തുടരുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ജയിക്കാന്‍ കഴിയാത്ത ഒരേയൊരു സംസ്ഥാനം തമിഴ്നാടാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അതുകൊണ്ടാണ് അമിത് ഷാ പ്രകോപിതനായിരിക്കുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
