തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; അന്വേഷണത്തിന് സിബിഐയും

Update: 2025-04-23 06:08 GMT

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിനു അനുമതി. സിബിഐ സംഘം കോട്ടയം വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ എത്തി. കൊലക്കേസിലെ പ്രതി അമിത്ത് ഉറാങിനെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്. മകന്റെ മരണവുമായി ദമ്പതികളുടെ മരണത്തിനു ബന്ധമുണ്ടോ എന്നു സിബിഐ അന്വേഷിക്കും. പ്രതിക്കുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസിനു പിന്നിലെന്നാണ് സൂചനകള്‍.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറും ഭാര്യ മീനയും കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയില്‍ നിന്നും ശേഖരിച്ച വിരലടയാളം പ്രതി അമിത്തിന്റേതാണെന്ന് പോലിസ് സ്ഥിരീകരിക്കുകയായിരുന്നു.

Tags: