തിരുവനന്തപുരം: മെഡിക്കല്‍കോളജില്‍ തെരുവുനായ ശല്യം രൂക്ഷം. കോളജില്‍ വരുന്നവര്‍ക്കും ആശുപത്രിജീവനക്കാര്‍ക്കും വലിയ തരത്തിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നത്. പരിസര പ്രദേശങ്ങള്‍ കാടു പിടിച്ചുകിടക്കുന്നതിനാല്‍ പട്ടികളുടെ എണ്ണം അമിതമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അവക്ക് ഒളിച്ചിരിക്കാന്‍ സ്ഥലം ഉള്ളതിനാല്‍ തന്നെ പലപ്പോഴും കടിയേല്‍ക്കുമ്പോഴാണ് മനസിലാകുക എന്നും വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു.
പലപ്പോഴും ഇതിനെതിരേ പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പലര്‍ക്കും രാത്രിയായല്‍ പുറത്തിങ്ങാന്‍ തന്നെ പേടിയാണെന്നും അവര്‍ പറയുന്നു. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പട്ടികള്‍ ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.