പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി

Update: 2025-12-26 01:57 GMT

കോഴിക്കോട്: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ തഞ്ചാവൂരില്‍ നിന്നും പിടികൂടി. തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് കൊയിലാണ്ടി പോലിസ് പിടികൂടിയത്. തഞ്ചാവൂര്‍ അയ്യാപേട്ടലിംഗ കടിമേടു കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അയ്യാംപേട്ട ലോക്കല്‍ പോലിസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ കളവ്, വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. നിരവധി കളവു കേസുകളില്‍ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാള്‍. കുറച്ച് കാലം മുന്‍പാണ് മുരുകേശന്‍ മരിച്ചത്. കോഴിക്കോട് ബന്ധുവിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നതിനിടയില്‍ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

ചിത്രം: ബാലാജി (നടുവില്‍)