നടുവേദന ചികില്‍സയ്ക്ക് എത്തിയ പതിമൂന്നുകാരി ഗര്‍ഭിണി; പിതാവ് അറസ്റ്റില്‍
കാസര്‍കോട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ 45കാരനാണ് അറസ്റ്റിലായത്. നടുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.