ഹൈദരാബാദിലെ മുസ്‌ലിം പള്ളികളില്‍ മോഷണം (വീഡിയോ)

Update: 2025-06-03 15:55 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തിലെ വിവിധ പള്ളികളില്‍ മോഷണം. വുദു എടുക്കാനുള്ള പൈപ്പുകളാണ് മോഷണം പോയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സീനത്ത് മോമിന്‍ പള്ളിയില്‍ സുബ്ഹി നമസ്‌കാര സമയത്താണ് മോഷണം നടന്നത്. രാമന്തപൂരിലെ ഖുത്ബ് ഷാഹി മസ്ജിദില്‍ കുര്‍ത്ത ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. പൈപ്പ് കാണാതായതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.