ഫ്രാന്‍സിലെ ലൂവ് മ്യൂസിയത്തില്‍ മോഷണം; നെപ്പോളിയന്റെ മാലകളും കവര്‍ന്നു

Update: 2025-10-19 11:44 GMT

പാരിസ്: ഫ്രാന്‍സിലെ ലൂവ് മ്യൂസിയത്തില്‍ വന്‍ മോഷണം. കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടുകള്‍ക്ക് ഉപയോഗിക്കുന്ന കോണി ഉപയോഗിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഏഴു മിനുട്ടിനുള്ളില്‍ അമൂല്യമായ ആഭരണങ്ങള്‍ കവര്‍ന്നു. 

ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഒമ്പത് മാലകളും മോഷണം പോയി. ഡിസ്‌ക് കട്ടറുകള്‍ ഉപയോഗിച്ചാണ് അവര്‍ ആഭരണപെട്ടികള്‍ തുറന്നത്. തുടര്‍ന്ന് അവര്‍ കോണി വഴി പുറത്തിറങ്ങി രക്ഷപ്പെടുകയും ചെയ്തു. സ്‌കൂട്ടറിലെത്തിയ കുറ്റവാളികളുടെ കൈവശം ചെറിയ അറക്കവാളുകളും ഉണ്ടായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൂട്ടിയിട്ടു.