ഹോട്ടലിലെ മോഷണത്തിനിടെ ബീഫ് ഫ്രൈ കഴിക്കാന്‍ ശ്രമിച്ച കള്ളന്‍ അറസ്റ്റില്‍

Update: 2025-06-18 07:31 GMT

പാലക്കാട്: ചന്ദ്രനഗറിലെ മൂണ്‍ സിറ്റി ഹോട്ടലില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ഹോട്ടടലില്‍ കയറി കാല്‍ ലക്ഷം രൂപ മോഷ്ടിച്ചത്. ഹോട്ടലിന്റെ പിന്‍ഭാഗത്തെ കതക് പൊളിച്ചാണ് അനീഷ് അകത്തു കയറിയത്. മോഷണത്തിനിടയില്‍ വിശന്നപ്പോള്‍ അടുക്കളയില്‍ കയറി ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. ഇതിനുശേഷം ബീഫ് ഫ്രൈ ഉണ്ടാക്കി കഴിക്കുന്നതിനിടയില്‍ സിസിടിവി കണ്ട് പെട്ടെന്ന് ഇറങ്ങി പോവുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.