നിരവധി മോഷണക്കേസുകളിലെ പ്രതിയായ 'പ്രഫസര്‍' പിടിയില്‍

Update: 2025-06-28 04:58 GMT

വടക്കഞ്ചേരി: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍. മോഷ്ടാക്കള്‍ക്കിടയില്‍ 'പ്രഫസര്‍' എന്നറിയപ്പെടുന്ന കൊല്ലം വടക്കേവിള പുത്തന്‍വിളവീട്ടില്‍ നജുമുദ്ദീനെ(52)യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

വടക്കഞ്ചേരി വിനായക സ്ട്രീറ്റില്‍ ഉഷാദേവിയുടെ വീട്ടില്‍നിന്ന് പണവും വാച്ചും കവര്‍ന്നതിനും ഗണപതി-മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടത്തിയതിനുമാണ് കേസ്. ജൂണ്‍ 15നായിരുന്നു മോഷണം. സംസ്ഥാനത്തൊട്ടാകെ അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് നജുമുദ്ദീനെന്ന് പോലിസ് പറഞ്ഞു. സ്‌ക്രൂഡ്രൈവറാണ് നജുമുദ്ദീന്റെ പ്രധാന ആയുധമെന്നും ഇതുപയോഗിച്ച് വിദഗ്ധമായി പൂട്ടുതകര്‍ത്ത് അകത്ത് കയറുന്നതാണ് രീതിയെന്നും വടക്കഞ്ചേരി പോലിസ് പറഞ്ഞു. നജുമുദീനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.