'ഈ യാത്രയില്‍ അവരും എന്നോടൊപ്പമുണ്ട്'; ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലീബാഫിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലെത്തി

Update: 2026-04-11 05:34 GMT

തെഹ്‌റാന്‍: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലീബാഫിന്റെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘം പാകിസ്താനിലെത്തി. ഇറാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്‌കൂള്‍ കുട്ടികളുടെ ഫോട്ടോയുമായാണ് മുഹമ്മദ് ബാഖര്‍ ഗാലീബാഫ് വിമാനത്തില്‍ കയറിയത്. കുട്ടികളുടെ ഫോട്ടോ ഒരോ സീറ്റിലും വച്ച് ഈ യാത്രയില്‍ അവരും എന്നോടൊപ്പമുണ്ടെന്ന വളരെ വൈകാരികമായ കുറിപ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.


യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 നാണ് ഇറാനിയന്‍ നഗരമായ മിനാബിലെ ഒരു പ്രൈമറി സ്‌കൂള്‍ ഇസ്രായേല്‍ ആക്രമിച്ചത്. കുട്ടികളും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ 168 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



Tags: