മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവില്‍ വലിയ ക്രമക്കേട് നടന്നു: എം സ്വരാജ്

Update: 2026-04-05 11:07 GMT

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവില്‍ വലിയ ക്രമക്കേട് നടന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് . ആപ്പ് വഴി പിരിവ് നടത്തിയിട്ടും വെറും 5 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും ദുരന്തത്തെ മറയാക്കി കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ അത്ര പോലും സംഘടനാശേഷി കോണ്‍ഗ്രസിനില്ലെന്നും സ്വരാജ് ആരോപിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി പിരിച്ച തുകയുടെ കണക്ക് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആകെ ലഭിച്ചത് 5,38,21,632 രൂപയാണെന്നും ഇത് കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലാണുള്ളതെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

Tags: