ജോസ് കെ മാണി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല; മുന്നണി മാറ്റത്തില്‍ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത അസംബന്ധമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചെയര്‍മാന്‍ ജോസ് കെ മാണി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ആ നിലപാടിന് ഇപ്പോഴും ഒരു മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയര്‍മാന്‍ പറഞ്ഞതിനപ്പുറം തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.