'നീതി ലഭിക്കാതെ ചങ്ങാത്തമില്ല'; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പ്രതികരിച്ച് ക്ലിമിസ് കത്തോലിക്ക ബാവ
തിരുവനന്തപുരം:കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പ്രതികരിച്ച് ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവ. കന്യാസ്ത്രീ വിഷയം മാനദണ്ഡമാകുമെന്നും നീതി ലഭിക്കാതെ ചങ്ങാത്തമില്ലെന്നും ക്ലിമിസ് ബാവ പറഞ്ഞു. പറയുന്നത് പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുന്നതില്‍ ആത്മാര്‍ഥത കാണിക്കുക എന്നും നീതി ലഭിച്ചതിനുശേഷം ചായ കുടിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുനന്ത് സഭയുടെ അഭിപ്രായമാണെന്നും അങ്ങനെ പറയാന്‍ തന്നെയാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്‍ഐഎ ഈ കേസ് ഏറ്റെടുക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ദുര്‍ഗ് സെഷന്‍സ് കോടതിയിലെ അഭിഭാഷകര്‍ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചാണ് കന്യാത്രീകളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 143 പ്രകാരവും 1968 ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവുമുള്ള കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.