ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല; അറസ്റ്റിലായ ഷിംജിതയുടെ റിമാന്‍ഡ് റിപോര്‍ട്ട് പുറത്ത്
കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ റിമാന്‍ഡ് റിപോര്‍ട്ട് പുറത്ത്. ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെന്നും വൈറല്‍ ആകാനാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ബസില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ചോദ്യം ചെയ്യലില്‍ ഷിംജിത പറഞ്ഞത്. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകളാണ് ഷിംജിത ചിത്രീകരിച്ചത്. എഡിറ്റ് ചെയ്ത ശേഷമാണ് ഷിംജിത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷിംജിതയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഷിംജിത മുസ്തഫ നല്‍കിയ ജാമ്യഹരജി കോടതി ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതിയിലാണ് വാദം കേള്‍ക്കുക.