ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍ എംഎല്‍എ

Update: 2024-12-11 08:15 GMT

കോട്ടയം: ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. പാര്‍ട്ടിക്കെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍. രാഹുല്‍ മാങ്കൂട്ടത്തിലുമായി ഒരു പ്രശ്‌നവും ഇല്ല. രാഹുല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ എല്ലാ ഘട്ടത്തിലും വിളിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ അവഗണിച്ചതായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ഇടങ്ങളിലും തനിക്ക് ഒരു ഉത്തരവാദിത്വവും തന്നില്ലെന്നും ഒരു പഞ്ചായത്തിന്റെ ചുമതല പോലും തനിക്കുണ്ടായിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

Tags: