മോഷണ വസ്തുക്കള്‍ കടത്തിയ പെട്ടി ഓട്ടോ തോട്ടില്‍ വീണു; കള്ളന്‍ രക്ഷപ്പെട്ടു

Update: 2025-05-29 15:57 GMT
മോഷണ വസ്തുക്കള്‍ കടത്തിയ പെട്ടി ഓട്ടോ തോട്ടില്‍ വീണു; കള്ളന്‍ രക്ഷപ്പെട്ടു

മൂവാറ്റുപുഴ: മോഷണ വസ്തുക്കള്‍ കയറ്റിപ്പോയ പെട്ടി ഓട്ടോ തോട്ടില്‍ വീണു. കരയില്‍ കയറിയ കള്ളന്‍ ഓട്ടോ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയില്‍ പായിപ്ര കക്ഷായി റോഡില്‍ താഴ്‌വാരം ജംഗ്ഷനിലെ തോട്ടിലേയ്ക്കാണ് ഓട്ടോ വീണത്. ഈസ്റ്റ് പായിപ്ര മില്ലുംപടിയില്‍ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് മൊബൈല്‍ ടവറിന്റെ ഭാഗങ്ങള്‍ പെട്ടി ഓട്ടോയില്‍ കടത്തിക്കൊണ്ട് പോകുമ്പോള്‍ നാട്ടുകാര്‍ കണ്ടു. നാട്ടുകാര്‍ പിന്തുടരുന്നുവെന്ന് മനസിലാക്കിയപ്പോള്‍ ഓട്ടോയുമായി കള്ളന്‍ ചീറിപ്പായുകയായിരുന്നു. തോട്ടില്‍ വീണെങ്കിലും നാട്ടുകാര്‍ അടുത്ത് എത്തുന്നതിന് മുമ്പ് ഓടിരക്ഷപ്പെട്ടു.

Similar News