പൂജപ്പുര ജയില്‍ ക്യാന്റീനില്‍ മോഷണം
നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: പൂജപ്പുര ജയില്‍ ക്യാന്റീനില്‍ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. തടവുകാരായ മുന്‍ ജീവനക്കാരാണിതിന് പിന്നിലെന്ന് സംശയം. ഇന്നലെയാണ് മോഷണം നടന്നത്. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളയാളാണ് മോഷണം നടത്തിയത്. കഫറ്റീരിയയിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പോലിസ് വ്യക്തമാക്കി. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്ത് താക്കോലെടുത്താണ് ഓഫീസ് റൂമില്‍ നിന്ന് പണം കവര്‍ന്നതെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.