വിവാഹവീട്ടില്‍ വന്‍കവര്‍ച്ച; പണമടങ്ങിയ പെട്ടി കുത്തിത്തുറന്ന് 10 ലക്ഷം കവര്‍ന്നു

Update: 2025-05-19 15:15 GMT

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍ കവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുക്കളും നാട്ടുകാരും സമ്മാനമായി നല്‍കിയ പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. ലഭിച്ച പണം ഒരു പെട്ടിയില്‍ പൂട്ടി വീട്ടിലെ ഒരു മുറിയില്‍ വച്ച് പൂട്ടിയിരുന്നു. പക്ഷേ, കള്ളന്‍ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി പെട്ടി പൊളിച്ച് പണം കവര്‍ന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.