കണ്ണൂര്‍ നഗരത്തില്‍ മോഷണം: ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു

താണ എബിസി ഷോറൂമിന്റെ പിറക് വശത്തെ ശ്രീപത്മം വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട് കുത്തി തുറന്ന് 6 ലക്ഷം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയി

Update: 2021-11-29 06:00 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു. താണ എബിസി ഷോറൂമിന്റെ പിറക് വശത്തെ ശ്രീപത്മം വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട് കുത്തി തുറന്ന് 6 ലക്ഷം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയി. ശനിയാഴ്ച രാത്രിയാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്ന ഡോ. വിനോദ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഓഫിസ് റൂമിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ലോക്കറില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായും ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി അറിയിച്ചു. ഡോക്ടര്‍ വീട് പൂട്ടി എടക്കാട് കുടുംബവീട്ടിലേക്ക് പോയ സമയമായിരുന്നു മോഷണം നടന്നത്. ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ പോലിസ് വീട്ടിലെത്തി പരിശോധന നടത്തി.

Tags: